ബെംഗളൂരു∙ ഹുളിമാവുവിൽ അപ്പാർട്മെന്റിന്റെ 29–ാം നിലയിൽ നിന്നു ചാടി 12 വയസ്സുകാരി ജീവനൊടുക്കി. സ്വകാര്യ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് മരണപ്പെട്ടത് . ഹുളിമാവ് ബേഗൂർ റോഡിലെ അപ്പാർട്മെന്റിൽ ഇന്നലെ പുലർച്ചെ 5.30ഓടെയാണ് സംഭവം നടന്നത്.
പുലർച്ചെ അമ്മയുമായി സംസാരിച്ച ശേഷം ബാൽക്കണിയിലേക്കു പോയ കുട്ടി, താഴേക്ക് എടുത്തു ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും മരണ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)