Spread the love

കായംകുളം∙ അമ്മയെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. പുതുപ്പള്ളി മഹിളാമുക്ക് പണിക്കശേരി ശാന്തമ്മ (71) ആണ് മരിച്ചത്. മകന്‍ ബ്രഹ്മദേവനെ (43) പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയിൽ ശാന്തമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ശാന്തമ്മ മരിച്ചു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനെത്തിച്ചപ്പോൾ ഡോക്ടർക്കു തോന്നിയ സംശയമാണ് കൊലപാതക വിവരം പുറത്തു കൊണ്ടുവന്നത്.

ഡോക്ടർ നൽകിയ വിവരമനുസരിച്ച് പൊലീസ് ശാന്തമ്മയുടെ ഇളയ മകൻ ബ്രഹ്‌മദേവനെ ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ശാന്തമ്മയും ബ്രഹ്‌മദേവനും മാത്രമായിരുന്നു വീട്ടിൽ താമസം. ഇരുവരും തമ്മിൽ വഴക്കു പതിവായിരുന്നുവെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തി.

Leave a Reply