Spread the love

മാനന്തവാടി ∙ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ കാട്ടിലേക്ക് ഓടിച്ചു കയറ്റി. ബുധനാഴ്ച രാത്രി പത്തോടെയാണു കരടിയെ നെയ്ക്കുപ്പ വനത്തിലേക്കു കയറ്റിവിട്ടത്. ബുധനാഴ്ച പുലർച്ചെ പനമരം ഭാഗത്തു കരടിയെ കണ്ടിരുന്നു. പിന്നീട് പകൽ മുഴുവൻ എവിടെയാണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല.

രാത്രിയിൽ ചെഞ്ചെടിയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കരടിയെ കണ്ടു. തുടർന്നു പുൽപ്പള്ളിയിലെ വനപാലകരുടെ നേതൃത്വത്തിൽ കരടിയെ കാട്ടിലേക്കു കയറ്റി വിടുകയായിരുന്നു. കരടി കാട്ടിലുണ്ടെന്ന് ഉറപ്പാക്കുന്നതിനുൾപ്പെടെ നിരീക്ഷണം നടത്തും. മയക്കുവെടി വയ്ക്കാൻ നീക്കം നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായിരുന്നില്ല.

നാട്ടിലിറങ്ങി വിലസിയ കരടി സഞ്ചാരത്തിനിടെ ചിലയിടങ്ങളിൽ കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി കാരക്കമല എത്തിയ കരടി മാങ്കാണി തറവാട്ടിലെത്തി 3 കിലോയിലധികം പഞ്ചസാര നശിപ്പിച്ചതായി അറിയിച്ചു. അടുത്ത് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത സോമശേഖരൻ എന്നയാളുടെ കച്ചവട സ്ഥാപനത്തിന്റെ വാതിൽ തകർത്ത് കടയ്ക്കുള്ളിലെ സാധനങ്ങൾ വാരിവലിച്ചിട്ടു. 8 കാട്ടാനകൾക്കു പിന്നാലെ പനമരം ടൗണിന് സമീപം കരടി എത്തിയതു ജനങ്ങളെ ഭീതിയിലാഴ്ത്തി.

Leave a Reply