Spread the love

സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ കേസ്. കൊച്ചിയിൽ സംഗീതനിശ സംഘടിപ്പിച്ചതു വഴി ഷാൻ റഹ്മാൻ 38 ലക്ഷം രൂപ വഞ്ചിച്ചെന്നാണു പരാതി. ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന സംഗീത പരിപാടിയുടെ ഷോ ഡയറക്ടർ നിജു രാജാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 2 ആഴ്ച മുൻപാണ് കേസെടുത്തിരിക്കുന്നത്.

കൊച്ചിയിൽ ജനുവരി 25-ന് നടന്ന സംഗീതനിശയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഷാൻ റഹ്മാൻ കരാർപ്രകാരമുള്ള 38 ലക്ഷം രൂപ നൽകാതെ വഞ്ചിച്ചെന്നാണ് പരാതി. സംഗീതനിശയ്ക്ക് ശേഷം ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റിൽനിന്ന് ലഭിക്കുന്ന തുക നൽകാമെന്നാണ് ഷാൻ റഹ്മാൻ ആദ്യം പറഞ്ഞതെന്നാണ് പരാതിക്കാരന്റെ ആരോപണം. എന്നാൽ, ബുക്കിങ് വെബ്സൈറ്റിൽനിന്ന് 38 ലക്ഷത്തിലധികം രൂപ ലഭിച്ചിട്ടും തനിക്ക് നൽകാനുള്ള പണം നൽകിയില്ലെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു.

Leave a Reply