Spread the love

മലപ്പുറം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസും മലപ്പുറം ജെ. എസ്‌. എസും നടത്തുന്ന ദ്വിദിന ഷീ ക്യാമ്പിന് നിലമ്പൂരിൽ തുടക്കമായി.

നിലമ്പൂർ കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സബ് സെന്ററിൽ ‘ഡെൻ ഓഫ് ക്വീൻസ്’ എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ് നിലമ്പൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പുഷ്പവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ എല്ലാ മേഖലയിലും ഉയർന്നു വരണമെന്നും ഫോട്ടോഗ്രാഫി, സിനിമാറ്റോ ഗ്രാഫി രംഗങ്ങളിൽ കൂടി സ്ത്രീകൾ സജീവമായി കടന്നു വരണമെന്നും ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ പറഞ്ഞു.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു അധ്യക്ഷനായി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അരുമ ജയകൃഷ്ണന്‍
മുഖ്യാതിഥിയായി.

ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, വ്ലോഗിങ് എന്നിവയിലെ നൂതന സങ്കേതങ്ങളെ ക്യാമ്പിൽ പരിചയപ്പെടുത്തി ആ മേഖലയിൽ പരമാവധി സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുകയാണ് ലക്ഷ്യം. ക്യാമ്പില്‍ കലാ-സാംസ്‌കാരിക പരിപാടികളും വനിതകള്‍ക്കും കുട്ടികള്‍ക്കുമുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളെ സംബന്ധിച്ച ബോധവല്‍ക്കരണവും സംഘടിപ്പിച്ചു.

കേരളത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 46 വനിതകളാണ് ക്യാമ്പിന്റെ ഭാഗമായത്. ക്യാമ്പ് ഇന്ന് ( മാർച്ച്‌ എട്ട് ) അവസാനിക്കും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പി.വി അബ്ദുള്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടന പരിപാടിയിൽ മലപ്പുറം ജെ.എസ്.എസ് ഡയറക്ടര്‍ വി. ഉമ്മര്‍കോയ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ ഐ.ആര്‍ പ്രസാദ്, സബ്എഡിറ്റർ ടി.അനീഷ, ഇൻഫർമേഷൻ അസിസ്റ്റന്റുമാരായ ടി.ശരണ്യ, പി. പി രമ്യ, ടി. പി രമ്യ, സുജ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നീ വിഷയങ്ങളിൽ വാഗമൺ കെ.എ.ആർ.ഡി ഹെഡ് ഓഫ് ദ ഡിപ്പാർട്മെന്റ് സയ്യിദ് നജുമുദ്ധീൻ, ഫോട്ടോഗ്രാഫർ ഫാത്തിമത്തുൽ ഫൗസിയ തുടങ്ങിയവർ ക്ലാസെടുത്തു.

Leave a Reply