Spread the love

ബൊഗൈൻ വില്ല എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടൻ ഷറഫുദ്ദീൻ നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകമാകുന്നത്. അമൽ നീരദ് സിനിമകളിലെ കോമഡി സീനുകളെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ഷറഫുവിന്റെ മറുപടി. വരത്തൻ സിനിമയുടെ ഷൂട്ടിനിടയിൽ നടന്ന രസകരമായ ഒരു ഓർമ്മ പങ്കുവെച്ച് ആയിരുന്നു നടൻ സംവിധായകൻ അമൽ നീരദി നെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്.

അഭിനതാക്കളെ കൊണ്ട് കോമഡി രംഗം ചിത്രീകരിച്ചതിനു ശേഷം അത് കണ്ട് ആസ്വദിക്കുന്ന ഒരാൾ കൂടിയാണ് അമൽ എന്നായിരുന്നു ഷറഫുദ്ദീൻ പറഞ്ഞത്. വരത്തനിൽ ക്ലൈമാക്സ് സീനിൽ ഒന്നിൽ ഷോബി തിലകൻ ഫഹദ് ഫാസിലിന്റെ കഥാപാത്രത്തെക്കുറിച്ച് കുറിച്ച് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ‘അവൻ വല്ല ടെററിസ്റ്റോ മറ്റോ ആണ്, ഓടിക്കോ!!’ എന്നായിരുന്നു ആ ഡയലോഗ്. ഇത് ചിത്രീകരിച്ചതിനുശേഷം അമൽ തുടർച്ചയായി സ്‌ക്രീനിൽ കണ്ടു പൊട്ടിച്ചിരിക്കുമായിരുന്നു എന്നാണ് നടൻ പറഞ്ഞത്. അതേസമയം വിഷയത്തോട് ചേർത്ത് അമൽ നീരദിന് അടിപൊളി കോമഡി ടൈമിംഗ് ആണെന്ന് നടി ശ്രിന്ദയും കൂട്ടിച്ചേർത്തു.

Leave a Reply