Spread the love
ബലാത്സംഗത്തിനിരയായവര്‍ അക്രമം നടക്കുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളുടെ പ്രദര്‍ശനം

ബലത്സംഗത്തിന് ഇരായായ സ്ത്രീകൾ, ആ ക്രൂരകൃത്യം നടക്കുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് സമുഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്. സുനിൽകുമാർ കാവിഞ്ചിറയുടെ ആണ് ഫേസ്ബുക്ക് പോസ്റ്റ്. ലോകത്തിന്‍റെ പലഭാഗത്ത് നിന്നും ക്രൂരമായ് ബലാത്സംഗത്തിനിരയായവര്‍ അക്രമം നടക്കുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്ന വസ്ത്ര പ്രദര്‍ശനശാലയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ചോരപൊടിഞ്ഞ്,ഉണങ്ങിയ പാടുകളും നിശബ്ദമായ് തീര്‍ന്ന നിലവിളികളും പ്രതിരോധത്തിന്‍റെ മാറാമുറിവുകളുമൊക്കെ ഈ വസ്ത്രകുമ്പാരത്തില്‍ നിന്നും തിരിച്ചറിയാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

പൈജാമകള്‍, ട്രാക്ക് പാൻ്റുകള്‍, മേലുടുപ്പുകള്‍ തുടങ്ങി നീളമേറിയ സാരിയും സ്ക്കൂള്‍ യൂണിഫോമുമൊക്കെ പ്രര്‍ശനഹാളില്‍ നിരത്തി വെച്ചിട്ടുണ്ട്. അതില്‍ മെെ ലിറ്റിൽ `പോണി´ എന്നെഴുതിയ ഒന്നരവയസുകാരിയുടെ വസ്ത്രമാണ് ഏവരുടെയും കണ്ണുനനയ്ക്കുകയെന്നും അദ്ദേഹം പറയുന്നു. ആ വസ്ത്രം നിവര്‍ത്തിവെച്ച ചില്ലുകൂട്ടിന് താഴെ ‘അവളുടെ ഓര്‍മ്മയ്ക്ക് ഈ വസ്ത്രം മാത്രമെ ഇന്ന് ബാക്കിയുള്ളു’ എന്ന വാചകം വലിയൊരു ചോദ്യചിഹ്നമാണെന്നും അദ്ദേഹം പറയുന്നു

ഒരു സ്ത്രീ ലൈംഗിക അതിക്രമത്തിന് ഇരയായാകുമ്പോള്‍ അവള്‍ ധരിച്ച വസ്ത്രമാണ് പീഡനത്തിന് കാരണമെന്നും, ആ വസ്ത്രമാണ് പ്രതിക്ക് ആ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പ്രകോപനം ഉണ്ടാക്കിയതെന്നും കോടതിതന്നെ പരസ്യമായ് പറയുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍/പ്രതിഷേധങ്ങള്‍ മനോഭാവത്തെ പൊളിച്ചു കാണിക്കുകയാണെന്നും സുനിൽകുമാർ പറയുന്നു. ലൈംഗീക ആക്രമണത്തിന് കാരണമെങ്കില്‍ മെെ ലിറ്റിൽ പോണി´ എന്നെഴുതിയ ഒന്നരവയസുകാരിയുടെ വസ്ത്രത്തിന് ഏത് കോടതിയാണ് മറുപടി പറയുക യെന്നും അദ്ദേഹം ചോദിക്കുന്നു. വസ്ത്ര പ്രദർശനം അവസാനിക്കുന്ന പ്രദര്‍ശനഹാളിന്‍റെ അവസാന ചുമരില്‍ എഴുതിവെച്ചിട്ടുള്ള കാര്യവും അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.‘ലോകത്ത് ലൈഗീക പീഡനത്തിന് ഇരയാവുന്നതും അതുവഴി കൊല്ലപ്പെടുന്നതും വസ്ത്രങ്ങളല്ല, മറിച്ച് മനുഷ്യരാണ്.´´അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

ലൈംഗികാതിക്രമക്കേസിൽ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം അനുവദിച്ച സംഭവവും ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് പരാതിക്കാരി ധരിച്ചിരുന്നതെന്നും, സെക്ഷൻ 354 പ്രകാരം പ്രഥമദൃഷ്ട്യാ കേസ് എടുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചതാണ് വിമർശനങ്ങൾക്കു കാരണമായ അവസരത്തിൽ ഈ ഫേസ്ബുക് പോസ്റ്റിനു പ്രസക്തി ഏറുന്നു.

Leave a Reply