Spread the love

തിരുവനന്തപുരത്തുനിന്നും കിളിമാനൂരി ലേക്ക് വരുകയായിരുന്ന rac 769 നമ്പർ ബസിലെ യാത്രക്കാരിയാണ് യാത്രാമധ്യേ ബസ്സിനുള്ളിൽ കുഴഞ്ഞുവീണത്.

വെമ്പായം ത്ത് നിന്നും കയറിയ യാത്രക്കാരി പോത്തൻകോട് സ്വദേശിനിയായ അംബിക യേശുദാസ് (50)സെൻറ് ജോൺസ് ആശുപത്രി യിലേക്കുള്ള സ്റ്റോപ്പിലേക്കണ് ടിക്കറ്റ് എടുത്തിരിക്കുന്നത്.
എന്നാൽ യാത്രമദ്ധേ ഇവർ ബസിനുള്ളിൽ കുഴഞ്ഞുവീഴുകയായിരുന്നു.
തുടർന്ന് കണ്ടക്ടർ ആർഎസ് രേവതി ഇവരെ ശുശ്രൂഷിക്കുകയും ഡ്രൈവർ പ്രദീപൻ ബസ്സ് നേരെ സെൻറ് ജോൺസ് ആശുപത്രിയിലേക്ക് വിടുകയുമായിരുന്നു

സെൻറ് ജോൺസ് ആശുപത്രിക്ക് മുന്നിൽ ബസ് എത്തിയപ്പോൾ ഗതാഗതക്കുരുക്ക് ഉണ്ടായതോടെ ബസ് ആശുപത്രിയിലേക്ക് കയറാൻ കഴിയാത്ത സ്ഥിതി ഉണ്ടായി.തുടർന്ന് കണ്ടക്ടർ രേവതി ബസിൽ നിന്നും ഇറങ്ങി ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനോട് വിവരം പറയുകയും സ്ട്രെച്ചറുമായി എത്തി അംബികയ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയുമായിരുന്നു.രോഗിയായ യാത്രക്കാരിയെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ച ശേഷമാണ് ബസ് കിളിമാനൂരിലേക്ക് യാത്ര തുടർന്നത്.

Leave a Reply