Spread the love



താമരശ്ശേരി∙ ടൂറിസ്റ്റ് ബസ് കടത്തിക്കൊണ്ടുപോയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് അബദ്ധം പറ്റി. എടുത്തു കൊണ്ടു പോയ ബസ് മാറി എന്നറിഞ്ഞതോടെ നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞ് മധ്യസ്ഥർ രംഗത്തെത്തി. ബസ് മോഷണം പോയെന്നു കരുതിയിരുന്ന ഉടമയ്ക്ക് ഇതോടെ ആശ്വാസമായി. അരീക്കോട്ടു നിന്ന് തിങ്കളാഴ്ച രാത്രി കടത്തിയ ടൂറിസ്റ്റ് ബസ് താമരശ്ശേരിയിൽ അപകടത്തിൽ പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.

അപകടം നടന്ന ഉടൻ ഡ്രൈവർ ഇറങ്ങി ഓടിയതോടെ മോഷ്ടിച്ചതാണെന്ന സംശയം ബലപ്പെട്ടു. കൊയിലാണ്ടി റൂട്ടിൽ കോരങ്ങാട് ഹൈസ്കൂളിനു സമീപത്താണ് ബസ് അപകടത്തിൽ പെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് ബസ് കൊണ്ടുപോയ വിവരം ഉടമ അറിയുന്നത്. അപകടത്തിൽ ബസിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്.

Leave a Reply