Spread the love
കുവൈറ്റിലെ എണ്ണ ശുദ്ധീകരണ ശാലയിൽ തീപിടുത്തം

കുവൈറ്റിൽ തീപിടുത്തം. റിഫൈനറി വിഭാഗത്തിൽ എആർഡി യൂണിറ്റുകൾകാണ് തീപിടിച്ചത്.

അപകടത്തിൽ ജീവനക്കാർക്ക് പരിക്കേറ്റു.അപകടം നടന്ന ഉടൻ തന്നെ അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരുടെ സ്ഥിതി ഗുരുതരം അല്ലെന്നും പുക നിറഞ്ഞതിനാൽ ശ്വാസതടസ്സം ഉണ്ടായി എന്നാണ് റിപ്പോർട്ട്.

പരിക്കേറ്റവർക്ക് എല്ലാം പ്രഥമശുശ്രൂഷകൾ നൽകി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെ ഏറ്റവും വലിയ മൂന്ന് എണ്ണ ശുദ്ധീകരണ ശാലയിൽ ഒന്നിലാണ് അപകടം നടന്നത്.

അപകടം പ്രാദേശിക എണ്ണ വിതരണത്തെയോ അന്താരാഷ്ട്ര കയറ്റുമതിയെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

1949 ആരംഭിച്ച ഈ കമ്പനി പ്രതിദിനം 46600 ബാരൽ പെട്രോളിയം ഉൽപ്പാദിപ്പിക്കുന്നുണ്ട്.

Leave a Reply