
ഇടപ്പള്ളി കുന്നു൦പുറത്ത് ലോഡ്ജ് ആയി പ്രവ൪ത്തിക്കുന്ന നാല് നില കെട്ടിടത്തിൽ ഇന്ന് രാവിലെ തീപിടിച്ചു. തീ ഉയർന്നതോടെ കെട്ടിടത്തിൽ നിന്നും പുറത്തേക്ക് ചാടിയ രണ്ടു പേർക്ക് പരുക്കേറ്റു. ഷോർട്ട് സർക്യൂട്ടാണ് തീപിടത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്‌സെത്തി തീയണച്ചു. രാവിലെ ആറ് മണിയോടാണ് തീപിടിത്തമുണ്ടായത്. ഇതുവഴി യാത്ര ചെയ്യുകയായിരുന്ന ഒരു കെഎസ്ഇബി ഉദ്യോഗസ്ഥൻ തീപടരുന്നത് കണ്ടതോടെ കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു.