Spread the love
റിയാദില്‍ പേപ്പര്‍ വെയര്‍ഹൗസില്‍ തീപിടിത്തം

റിയാദില്‍ പേപ്പര്‍ വെയര്‍ഹൗസില്‍ അഗ്നിബാധ. അല്‍സുലൈ ഡിസ്ട്രിക്ടില്‍ പേപ്പര്‍ പുഃനചംക്രമണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് കീഴിലെ വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റിയാദ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. വിവരം ലഭിച്ച ഉടന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കൂടുതല്‍ സ്ഥലത്തേക്ക് തീ വ്യാപിക്കുന്നതിന് മുമ്പായി തീയണയ്ക്കാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗത്തിന് കഴിഞ്ഞു.

Leave a Reply