കോവളത്തെ ഹോട്ടലില്‍ വിദേശ പൗരനെ അവശനിലയില്‍ ഉറുമ്പരിച്ച മൃതപ്രായനായ കണ്ടെത്തി. യുഎസ് പൗരനായ ഇര്‍വിന്‍ ഫോക്‌സ്(77) ആണ് മാസങ്ങളായി പൂട്ടിയിട്ട മുറിയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പ് കോവളത്ത് എത്തിയ ഇര്‍വിന്‍ ഇവിടെ വച്ച് വീണ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന് നഗരത്തിലെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ഇതിനിടെ പാസ്‌പോര്‍ട്ടും രേഖകളുമായി ഒപ്പമുണ്ടായിരുന്ന സഹായി ശ്രീലങ്കയിലേക്ക് കടന്നു. ചികിത്സ നല്‍കാതിരുന്ന ഹോട്ടല്‍ ഉടമയ്‌ക്കെതിരെയും നിയമനടപടി എടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ക്ക് ചികിത്സ ലഭ്യമാക്കാനായി ഹോട്ടലുടമയോട് പൊലീസ് കര്‍ശന നിര്‍ദേശം നൽകിയിട്ടുണ്ട്. ഇർവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.