കുന്നംകുളം തുവനുരിൽ നാല് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മർദനം. അടിയേറ്റ് ശരീരമാസകലം പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെങ്ങിന്റെ മടൽ ഉപയോഗിച്ച് കുട്ടിയുടെ മുഖത്തും ദേഹത്തും അടിച്ചു. കുട്ടി രാത്രി കരയുന്നുവെന്നും ഇത് കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്നും പറഞ്ഞാണ് രണ്ടാനച്ഛനായ പ്രസാദ് കുട്ടിയെ മർദിച്ചത്. കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ കേസ് എടുക്കാൻ സിഡബ്യൂസി പൊലീസിന് നിർദേശം നൽകി.