ഇടുക്കി∙ ചിന്നക്കനാലിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. തോട്ടം തൊഴിലാളിയായ സ്ത്രീയെ കാട്ടാന ആക്രമിച്ചു കൊന്നു. പൂപ്പാറ പന്നിയാർ എസ്റ്റേറ്റ് തൊഴിലാളിയായ പരിമളയാണ് മരണപ്പെട്ടത്.
രാവിലെ 7.45 ഓടെയായിരുന്നു ആക്രമണം. പ്രാഥമിക ചികിത്സയ്ക്കുശേഷം പരിമളയെ വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.