Spread the love

മാസങ്ങൾക്ക് മുമ്പാണ് നടൻ ബാല വീണ്ടും വിവാഹിതനായത്. അതിനുശേഷം ഭാര്യ കോകിലയ്‌‌‌ക്കൊപ്പമുള്ള വീഡിയോകളൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കാറുണ്ട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമേരിക്കയിൽ നിന്ന് തന്നെ പ്രപ്പോസ് ചെയ്യാൻ ഒരു പെൺകുട്ടി വന്നിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബാല ഇപ്പോൾ.

‘അമേരിക്കയിൽ നിന്ന് എന്നെ പ്രപ്പോസ് ചെയ്യാൻ ഒരു പെണ്ണ് വന്നു. തൃഷയെപ്പോലെയുണ്ട് കാണാൻ. എനിക്ക് വേറൊരു വീടുണ്ട്. അവിടെയാണ് വന്നത്. ആദ്യം ദൂരെയിരുന്നവൾ എന്റെ അടുത്തോട്ട് വന്നിരുന്നു. ബാലച്ചേട്ടാ എന്ന് പറഞ്ഞു മേൽ കൈവച്ചു. ഞാൻ ചിരിക്കാൻ തുടങ്ങി. അപ്പോഴേക്ക് കോകില മുറിയിൽ നിന്ന് വന്നു. അപ്പോൾ ഇതാരാണെന്ന് ആ പെൺകുട്ടി ചോദിച്ചു. മാമന്റെ മകളാണെന്ന് ഞാൻ പറഞ്ഞു. നേരത്തെ വന്നതാണോയെന്ന് ചോദിച്ചപ്പോൾ കുറേ മാസമായി ഇവിടെയുണ്ടെന്ന് കോകില പറഞ്ഞു. അപ്പോഴേക്ക് അവളുടെ മുഖമൊക്കെ വാടി. അതിനുശേഷം എന്നെ ഒറ്റയ്ക്ക് വിളിച്ച് മാറ്റിനിർത്തി സംസാരിച്ചു, എന്തെങ്കിലും ചാൻസുണ്ടോയെന്നായിരുന്നു ആ പെൺകുട്ടി ചോദിച്ചത്’- ബാല പറഞ്ഞു.

എന്റെ ഭാര്യ വലിയ സിനിമാ താരമൊന്നുമല്ല. പാട്ടുപാടുന്നയാളല്ല, വലിയ ഹൈറ്റ് ഇല്ല, തടിച്ചിട്ടാണ്. എന്നാൽ എന്നെ സംബന്ധിച്ച് എന്റെ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി. ഇത് ഞാൻ കൂടെ ജീവിച്ചപ്പോൾ പഠിച്ച പാഠമാണ്. ഇവളെ ഞാൻ കുട്ടിക്കാലം മുതലേ കാണുന്നതാണ്. ഭാര്യയായിട്ട് സങ്കൽപിച്ചിട്ട് പോലുമുണ്ടായിരുന്നില്ല. ഞാൻ തനിച്ചായപ്പോൾ എന്റെ അമ്മയാണ് കോകിലയുടെ കാര്യം പറഞ്ഞത്.

കരൾ ശസ്ത്രക്രിയ ചെയ്തയാണ്. മരണത്തെ മുഖാമുഖം കണ്ട് തിരിച്ചുവന്നതാണ്. ആ അവസ്ഥയിലും അവൾ മാമ മതിയെന്ന് പറഞ്ഞ് ഉറച്ചുനിന്നു. എന്നാൽ എനിക്കങ്ങനെ കാണാനായില്ലായിരുന്നു.

നിന്റെ അച്ഛനെ ഞാൻ സ്‌നേഹിച്ചിട്ടാണോ വിവാഹം കഴിച്ചത്, മൂന്ന് കുട്ടികളുണ്ടായില്ലേയെന്ന് അമ്മ പറഞ്ഞു. കോകിലയുമായി ഇടപഴകി നോക്കെന്ന് അമ്മ പറഞ്ഞു. കോകില നാല് മാസം ഇവിടെ നിന്നപ്പോൾ പ്രേമം, കാമം, സൗഹൃദം, ഭാര്യ ഇതൊക്കെ എന്താണെന്ന് എനിക്ക് മനസിലായി. ഇതെല്ലാം ഒരിടത്തുനിന്ന് കിട്ടുമ്പോൾ ആ വീട് സ്വർഗമാകും.

Leave a Reply