പത്തനംതിട്ട: ശബരിമല അയ്യപ്പന് കാണിക്കയായി 107.75 പവന്‍ തൂക്കമുളള സ്വര്‍ണ്ണമാല.ലെയര്‍ ഡിസൈനിലുളളതാണ് മാല. പത്തോളം ലെയറുകളാണ് മാലയിലുള്ളത്.തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് മാല നടയില്‍ സമര്‍പ്പിച്ചത്. വിദേശത്ത് ബിനിസുളള കുടുംബത്തില്‍പ്പെട്ടയാളാണ്.മാല വിഗ്രഹത്തില്‍ ചാര്‍ത്തിക്കണ്ടശേഷം പ്രാര്‍ത്ഥനയും കഴിഞ്ഞാണ് ഭക്തന്‍ മലയിറങ്ങിയത്. പണിക്കൂലി അടക്കം 44,98,600 രൂപ വിലവരുന്നതാണ് മാല.