Spread the love

ആലുവ∙ മണപ്പുറത്ത് അലഞ്ഞുതിരിയുന്ന പോത്തിൻ കൂട്ടം ശിവരാത്രിക്കായി സ്ഥാപിച്ച ശുദ്ധജല പൈപ്പുകളും അവിടെ സൂക്ഷിച്ചിരുന്ന ട്യൂബ് ലൈറ്റുകളും കേടു വരുത്തി. കാർപെറ്റിന് കേടുവരുത്തി. അൻപതോളം പോത്തുകളാണ് വടക്കേ മണപ്പുറത്ത് അമ്യൂസ്മെന്റ് പാർക്കിനും വ്യാപാര മേളയ്ക്കും ഒരുക്കം നടക്കുന്ന സ്ഥലത്തു ചുറ്റി തിരിയുന്നത്.

ഇവയെ നിയന്ത്രിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ ഭക്തജനങ്ങൾക്കു ഭീഷണിയാകും. ഉടമസ്ഥരുള്ള പോത്തുകളാണ് എല്ലാം. മണപ്പുറത്തെ സമൃദ്ധമായ പുല്ലു മേയാൻ അഴിച്ചു വിട്ടിരിക്കുന്നതാണ്. അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടി പിഴ ഈടാക്കുകയോ ലേലം ചെയ്യുകയോ ചെയ്യേണ്ടതു അനിവാര്യമാണ്.

നാൽക്കാലി ഭീഷണിയെ കുറിച്ചു ദേവസ്വം ബോർഡ് അധികൃതർ നഗരസഭയ്ക്കു പലവട്ടം പരാതി നൽകിയെങ്കിലും നടപടി എടുത്തിട്ടില്ല.

Leave a Reply