Spread the love

വാൽപാറ∙ തോട്ടം തൊഴിലാളികളെ വിറപ്പിച്ച് കാട്ടാനക്കൂട്ടം തേയിലത്തോട്ടങ്ങളിൽ. വാൽപാറ തോട്ടം മേഖലയിൽ വന്യമൃഗങ്ങൾ ദിവസവും തൊഴിലാളികളുടെ ഉറക്കം കെടുത്തുകയാണ്. സന്ധ്യ കഴിഞ്ഞാൽ വീടിനു പുറത്തു വരാൻ പറ്റാത്ത അവസ്ഥയാണ്. പുലി വരുമോ കരടി വരുമോ കാട്ടാനകൾ എത്തുമോ എന്ന ആശങ്കയിലാണ് തൊഴിലാളികൾ.

ഓരോ എസ്റ്റേറ്റിലും പത്തും പതിനഞ്ചും കാട്ടാനകൾ തോട്ടത്തിൽ നിലയുറപ്പിക്കുന്നതിനാൽ തൊഴിലാളികൾക്ക് തേയില നുള്ളാൻ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം ഇഞ്ചിപ്പാറ എസ്റ്റേറ്റിലെത്തിയ 9 ആനകൾ കലയ്‌സൽവി എന്ന തൊഴിലാളിയുടെ വീടിന്റെ കതകു പൊളിച്ച് അകത്തുണ്ടായിരുന്ന വിലപിടിപ്പുള്ള പല സാധനങ്ങളും നശിപ്പിച്ചു.

ഇന്നലെ ഉച്ചയോടെ പുതുതോട്ടം എസ്റ്റേറ്റിനോടു ചേർന്നുള്ള ചോലയിൽ നിന്നു പുറത്തു വന്ന 22 കാട്ടാനകൾ മണിക്കൂറുകളോളം ചുറ്റിക്കറങ്ങി. ആട്ടിൻകൂട്ടത്തെപ്പോലെ കാട്ടാനക്കൂട്ടം നിൽക്കുന്നത് കാണാൻ സഞ്ചാരികൾക്ക് കൗതുകമാണെങ്കിലും തൊഴിലാളികൾ ഉറങ്ങിയിട്ടു ദിവസങ്ങളായി.

Leave a Reply