Spread the love
തെലങ്കാനയിലെ തടി ഗോഡൗണിൽ വൻ തീപിടിത്തം

തെലങ്കാനയിലെ സെക്കന്തരാബാദിൽ തടി ഗോഡൗണിലുണ്ടായ‌ വൻ തീപിടിത്തതില്‍. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്. അപകടസമയത്ത് 12 തൊഴിലാളികൾ ഗോഡൗണിലുണ്ടായിരുന്നു. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. 11 തൊഴിലാളികൾ മരിച്ചു. തിരിച്ചറിയാനാകാത്ത വിധം ശരീരം കത്തിക്കരിഞ്ഞ നിലയിലാണ്. ബിഹാർ സ്വദേശികളാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കാൻ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശിച്ചു.നാലു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.

Leave a Reply