പാലക്കാട് ∙ മുളയങ്കാവിൽ വീട്ടില്‍ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മുളയങ്കാവ് താഴത്തെ പുരയ്ക്കൽ ഷാജി (45), ഭാര്യ സുചിത്ര (35) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ദുർഗന്ധം ശ്രദ്ധയിൽപെട്ട പരിസരവാസികളാണ് സംഭവം അറിയുന്നത്.
തുടര്‍ന്ന് കൊപ്പം പൊലീസ് എത്തി പരിശോധന നടത്തി. ഷാജിയെ തൂങ്ങി മരിച്ച നിലയിലും സുചിത്രയെ തറയില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. നാലു വർഷമായി ഇരുവരും വാടക വീട്ടിലാണ് താമസം. പോസ്റ്റ്മോർട്ടം നടപടികള്‍ക്കുശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നു പൊലീസ് പറഞ്ഞു.