Spread the love

നിരവധി കോമഡി ഷോകളിലും സീരിയലുകളിലും സജീവമായിരുന്നു എങ്കിലും അപ്സര എന്ന നടിയെ മലയാളികൾക്ക് സുപരിചിതയാക്കിയത് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്ന പരിപാടിയും ഏഷ്യാനെറ്റ് പരമ്പര സ്വാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രവുമാണ്. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ആളാണ് അപ്സര. സീരിയൽ സംവിധായകനും നടനുമായ ആൽബി ഫ്രാൻസിസ് ആണ് താരത്തിന്റെ ഭർത്താവ്. ഇക്കഴിഞ്ഞ കുറച്ചു നാളായി ഇരുവരും വേർപിരിഞ്ഞു എന്നും അടുപ്പത്തിൽ അല്ല എന്നുമുള്ള വാർത്തകൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നുവെങ്കിലും നടി കാര്യമായൊന്നും പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ ബിഗ്‌ബോസിലെ തന്റെ സഹ മത്സരാർത്ഥിയായ റസ്മിന്റെ സഹോദരന്റെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയ അപ്സരയോട് ഒരു ഓൺലൈൻ മീഡിയ ചോദിച്ച മോശം ചോദ്യവും അതിന് താരം നൽകിയ ഡീസന്റ് മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.

‘കല്യാണം കഴിച്ച് ഇത്രയും എക്‌സ്പീരിയന്‍സ് ഉള്ള ഒരാള്‍ എന്ന നിലയില്‍ കല്യാണം കഴിക്കാന്‍ പോകുന്നയാള്‍ക്ക് എന്ത് ഉപദേശമാണ് നല്‍കുക’ എന്നായിരുന്നു ടിയാന്റെ ചോദ്യം. ചോദ്യം അസൗകര്യ പെടുത്തുന്നതായിരുന്നുവെങ്കിലും പക്വതയോടെയുള്ള ഉത്തരമായിരുന്നു താരം തിരിച്ചു നൽകിയത്. ‘കല്യാണം കഴിച്ച് ഇത്ര എക്‌സ്പീരിയന്‍സ് എന്ന് പറയാന്‍ ഞാന്‍ ഒരുപാടൊന്നും കെട്ടിയിട്ടില്ല.’ എന്നാണ് അപ്‌സര നല്‍കിയ മറുപടി.

നീലക്കുയില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വൈറൽ ആയതോടെ പ്രതികരണവുമായി സോഷ്യൽ മീഡിയ യൂസേഴ്സും രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തിൽ നിലയും വിലയും ഉള്ള ഒരു കലാകാല കലാകാരിയോട് പൊതുയിടത്തിൽ ഇങ്ങനെയാണോ മീഡിയ പെരുമാറേണ്ടത് എന്ന് ചിലർ ചോദിക്കുന്നു. അവർ ഒരു പാവം ആയതുകൊണ്ട് മറുപടി തന്നു, ഒരു വ്യക്തിയുടെ സ്വകാര്യതയും മാനിക്കാതെയുള്ള ചോദ്യങ്ങൾ വളരെയധികം മോശമാണ്, അവർ ക്ഷണം ലഭിച്ചതിനുശേഷം ആണ് കല്യാണത്തിന് പോയത് മീഡിയയോ? തുടങ്ങി നിരവധി പേരാണ് അപ്സരയുടെ വീഡിയോയുടെ താഴെ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply