
ഐഎൻഎസ് വിക്രാന്ത് കേരളത്തിന് കിട്ടിയ ഓണസമ്മാനമെന്ന് മുൻ പ്രതിരോധമന്ത്രി എ കെ ആന്‍റണി. പാകിസ്ഥാനും ചൈനയും ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാൻ ഐഎൻഎസ് വിക്രാന്തിനാകുമെന്നും കപ്പലിന്‍റെ നിര്‍മ്മാണം തുടങ്ങിവയ്ക്കാനായതിൽ അഭിമാനമുണ്ടെന്നും ആന്‍റണി തിരുവനന്തപുരത്ത് പറഞ്ഞു.ഒരു വിമാനവാഹിനിക്കപ്പൽ കൂടി കൊച്ചിൻ ഷിപ്യാഡിൽ നിര്‍മ്മിക്കാൻ യുപിഎ സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. ഇത് നടപ്പിലാകുമെന്നാണ് പ്രതീക്ഷ. അദ്ദേഹം പറഞ്ഞു.