Spread the love

കാച്ചർ: മനുഷ്യക്കുഞ്ഞിന്റെ സാദൃശ്യമുള്ള ആട്ടിന്‍കുഞ്ഞ് പിറന്നു സംഭവം കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരു ഗ്രാമത്തിലെ ആളുകള്‍. അസമിലെ കാച്ചര്‍ ജില്ലയിലാണ് ഇത്തരത്തിലൊരു വിചിത്ര സംഭവം നടന്നത്. മനുഷ്യകുഞ്ഞിന്റെ മുഖത്തോട് സമാനമായ മുഖവും രണ്ട് കാലുകളുമായാണ് ഈ ആട്ടിൻകുട്ടി ജനിച്ചത്. എന്നാൽ മരിച്ച നിലയിലാണ് കുഞ്ഞ് പിറന്നത്.ഈ ഗ്രാമത്തിലുള്ള ആളുകള്‍ ഇപ്പോള്‍ ഇതിന്റെ പിന്നിലെ കാരണം എന്താണെന്ന് അന്വേഷിക്കുകയാണ്. കണ്ണുകളും, മൂക്കും, വായും മനുഷ്യ കുഞ്ഞിന്റേതിന് സമാനമാണ്. എന്നാല്‍ ചെവി ആടിന്റേത് പോലെ തന്നെയാണ്. രണ്ട് കാലുകളുമാണ് ഈ കുഞ്ഞിനുള്ളത്. വിചിത്ര സംഭവത്തേക്കുറിച്ച് വാര്‍ത്ത പരന്നതിന് പിന്നാലെ നിരവധിപ്പേരാണ് ഈ വിചിത്ര ആട്ടിന്‍ കുഞ്ഞിനെ കാണാനെത്തുന്നത്. ഇതിന് മുന്‍പും മനുഷ്യ മുഖമുള്ള വിവിധ ജീവികളുടെ കുഞ്ഞുങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ടെങ്കിലും ഗംഗാപൂരില്‍ ഇത്തരമൊരു സംഭവം ആദ്യമാണ്

Leave a Reply