റിയാലിറ്റി ഷോയിലൂടെ താരമായ ഡോ. റോബിൻ രാധാകൃഷ്ണനും ഫാഷൻ ഡിസൈനറും നടിയുമായ ആരതിയുടെയും വിവാഹം ഗുരുവായൂരിൽ നടന്നു. ഇന്ന് പുലർച്ചെയാണ് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി ഇരുവരും വിവാഹിതരായത്. ആറു ദിവസം നീണ്ട ആഘോഷങ്ങൾക്ക് ശേഷമായിരുന്നു ഏഴാം ദിവസം മാംഗല്യം.
താലി ചാർത്തിയതിന് പിന്നാലെ ആരതിയുടെ നെറുകിൽ ചുംബിക്കുന്ന റോബിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി. വിവാഹത്തിനുശേഷം ഇരുവരും രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഹണിമൂണിനായി യാത്ര തിരിക്കും. 27-ല്‍ അധികം രാജ്യങ്ങള്‍ സന്ദർശിക്കുന്നതാണ് ഈ മധുവിധു. 26ന് അസർബൈജാനിലേക്കാണ് ആദ്യ യാത്ര. മാസങ്ങളുടെ ഇടവേളയെടുത്താകും ഇരുവരുടെയും യാത്രകൾ.
വിവാഹ നിശ്ചയത്തിന് രണ്ടുവർഷം ശേഷമായിരുന്നു ഇവരുടെ വിവാഹം. ഇതിനിടെ ഇരുവരും പിരിഞ്ഞുവെന്ന തരത്തിൽ നിരവധി കിംവദന്തികളും വന്നിരുന്നു. ഒരു അഭിമുഖത്തിനിടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ആരതി അവതാരകയായി എത്തിയ അഭിമുഖത്തിൽ റോബിൻ രാധാകൃഷ്ണനായിരുന്നു അതിഥി.