
കാഞ്ഞിരപ്പള്ളി : മഞ്ചക്കുഴി തമ്പലക്കാട് റോഡിൽ പൊതുകത്ത് റബർപാൽ കയറ്റിവന്ന ടാങ്കർ ലോറി മറിഞ്ഞു. ലോറി ഓടിച്ചിരുന്ന ഡ്രൈവർക്കു പരുക്കേറ്റു. ഇന്നലെ രാത്രി 10.15 ഓടെയാണ് അപകടം. തമ്പലക്കാട് ആർകെ റണ്ടേഴ്സിൽനിന്ന് അമോണിയ ചേർന്ന റബർപാൽ കയറ്റിവന്ന ലോറിയാണു മറിഞ്ഞത്. തോട്ടിൽനിന്ന് മലിനജനം ഒഴുകി സമീപത്തെ കിണറുകളും തോടും മലിനമായി. പുഴയിലെ മീനുകൾ ചത്തു.
ഇന്ന് ഒരു ദിവസത്തേക്ക് ഈ തോടിന്റെ പരിസരത്ത് ഉള്ള കിണറുകളിൽനിന്നും ആരും വെള്ളം പമ്പ് ചെയ്യാൻ പാടില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. കിണറ്റിലെ വെള്ളത്തിനു നിറം മാറ്റമോ ഗന്ധമോ അനുഭവപ്പെട്ടെങ്കിൽ കിണർ ശുദ്ധിയാക്കുകയും ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കുകയും ചെയ്യണം.
കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് സംഭവസ്ഥലത്തുണ്ട്. ക്രെയ്ൻ ഉപയോഗിച്ച് വാഹനം ഉയർത്തിയാൽ മാത്രമേ ലീക്കേജ് എവിടെനിന്നാണെന്ന് അറിയാൻ സാധിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. അതിനുവേണ്ട സജ്ജീകരണങ്ങൾ ഫയർ ഫോഴ്സ് സ്വീകരിച്ചുവെന്ന് ജില്ലാ ഫയർ ഓഫിസർ അറിയിച്ചു.