
ആലപ്പുഴ∙ അരൂർ തുറവൂർ ഉയരപ്പാത നിർമാണത്തിനായി സ്ഥാപിച്ച ഇരുമ്പു ബാരിക്കേഡിൽ ലോറി ഇടിച്ചു ഡ്രൈവർ മരിച്ചു. അരൂർ പൊലീസ് സ്റ്റേഷനു മുന്നിൽ ഇന്നു പുലർച്ചെ നാലിനായിരുന്നു സംഭവം. ഡ്രൈവർ പട്ടാമ്പി സ്വദേശി ഇസ്മയിൽ (50) ആണ് മരിച്ചത്. തണ്ണിമത്തനും കൊണ്ട് പാലക്കാട് ഭാഗത്തുനിന്നു കൊല്ലത്തേയ്ക്കു പോയിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറിയുടെ മുൻവശം മുഴുവനായും തകർന്നു.