
ചെറിയനാട് : സ്കൂട്ടറിൽ കടത്തിയ അഞ്ചര ലീറ്റർ ചാരായവുമായി ചെറിയനാട് താമരശ്ശേരിയിൽ രാജേഷിനെ കൊല്ലകടവ് ജംക്‌ഷനു സമീപത്തു വച്ച് അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. ഇയാൾ ചാരായം കടത്തിക്കൊണ്ടുവന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫിസർമാരായ കെ.ബിനു, ജി.രാജീവ്, പ്രവീൺ എന്നിവരുൾപ്പെട്ട സംഘമാണു പരിശോധന നടത്തിയത്.