മലപ്പുറം : മലപ്പുറത്ത് കോഴിഫാമിൽ വൻ തീപിടിത്തം. കാവനൂർ പഞ്ചായത്തിൽ വാർഡ് എട്ടിൽ പുലിയറക്കുന്ന് സ്ഥലത്തുള്ള കോഴിഫാമിനാണ് തീ പിടിച്ചത്. മഞ്ചേരി അഗ്നിരക്ഷ നിലയത്തിൽ വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ മഞ്ചേരി അഗ്നിരക്ഷാ സേന നിലയം തലവൻ പ്രദീപ് പമ്പലാത്തിന്റെ നേതൃത്വത്തിൽ സേന സംഭവസ്ഥലത്ത് എത്തി തീ അണച്ചു.
നാട്ടുകാരും അഗ്നിരക്ഷാസേനയുടെ കൂടെ തീ അണക്കുന്നതിൽ ചേർന്നു . റഹ്മത്തുള്ള എന്ന ആളുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിൽ ഏകദേശം 2000 ത്തോളം കോഴിക്കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു, ഏകദേശം1500 ഓളം കോഴിക്കുഞ്ഞുങ്ങൾ ചത്തു.