തൃശൂർ∙ ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി ആളുകൾ അപകടത്തിൽപ്പെട്ടതായി വ്യാജ സന്ദേശം. തൃശൂർ കേച്ചേരിയിൽ ബസ് പുഴയിലേക്കു മറിഞ്ഞെന്നായിരുന്നു സന്ദേശം. ഇതേത്തുടർന്ന് ആറ് ആംബുലൻസുകൾ ഉടൻ തന്നെ ഇവിടേക്ക് പാഞ്ഞെത്തിയെങ്കിലും സന്ദേശം വ്യാജമായിരുന്നു.
സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് ആംബുലൻസ് ഡ്രൈവർമാർ പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് കേച്ചേരി പുഴയിൽ ബസ് മറിഞ്ഞതായി വ്യാജ സന്ദേശം പ്രചരിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് വിവിധ സ്ഥലങ്ങളിൽനിന്ന് ആറ് ആംബുലൻസുകൾ ഇവിടേക്ക് എത്തുകയായിരുന്നു.