കോട്ടയം ∙ കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ ബസിന് അടിയിൽപ്പെട്ട് മധ്യവയസ്കൻ മരിച്ചു. ഇന്നു വൈകിട്ടാണ് സംഭവം. മരിച്ച ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
പാലായിൽ നിന്നു കോട്ടയത്തേക്കു വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് സ്റ്റാൻഡിലേക്കു പ്രവേശിക്കുന്ന സമയത്തു ഡോർ തുറന്നു പുറത്തേക്കിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഡോർ അടഞ്ഞ് റോഡിലേക്കു വീഴുകയായിരുന്നു. ബസിന്റെ പിന്നിലെ ചക്രം തലയിലൂടെ കയറിയിറങ്ങി.