Spread the love
റോഡ് ഉദ്ഘാടനം നടത്തിയിട്ട് ഒരുമാസം,നിർമാണത്തിൽ വീഴ്ചയെന്ന് സമ്മതിച്ച് പഞ്ചായത്ത്

ഉദ്ഘാടനം നടത്തി ഒരു മാസം പിന്നിടും മുമ്പേ പൊട്ടിപ്പൊളിഞ്ഞ റോഡിൽ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്. കണ്ണൂർ ആറളം പഞ്ചായത്തിലെ വളയങ്കോട് കരിക്കോട്ടക്കരി റോഡാണ് ഗുണനിലവാരം തീരെയില്ലാതെ പണിതതിനാൽ ആകെ കുണ്ടും കുഴിയുമായത്. റോഡ് തീരെ മോശമായി പണിതതിൽ കോൺട്രാക്ടർ മാത്രമാണ് ഉത്തരവാദി എന്നാണ് സി പി എം ഭരിക്കുന്ന പഞ്ചായത്തിന്റെ വിശദീകരണം.ആറളം പഞ്ചായത്തിലെ വളയംകോട് കരിക്കോട്ടക്കരി റോഡ് ഒന്നേ കാൽ കിലോമീറ്റർ ദൂരത്തിൽ ടാർ ചെയ്തത് കഴിഞ്ഞ ഏപ്രിലിലാണ്. ടാറിങ്ങ് പൂ‍ർത്തിയാക്കി ആഴ്ചകൾക്കുള്ളിൽ റോഡിൽ അഞ്ചിങ്ങളിൽ കുണ്ടും കുഴിയുമായി.ഒരു കമ്പ് കൊണ്ട് കുഴിച്ചാൽ ടാറും മണ്ണും ഒക്കെ ഇളകി വരും . അത്രക്ക് മോശമായാണ് നിർമാണം. സിപിഎം ഭരിക്കുന്ന ആറളം പ‌‌ഞ്ചായത്തിന്റെ പ്രസിഡന്റ് റോഡ് നിർമ്മാണത്തിലെ വീഴ്ച പരസ്യമായി ഏറ്റുപറയുന്നു. റോഡ് നി‍ർമ്മാണത്തിലെ അപാകതസംബന്ധിച്ച ഒരു ശാസ്ത്രീയ പരിശോധനയും ഇതുവരെ ഉണ്ടായിട്ടില്ല

Leave a Reply