Spread the love

കോട്ടയം: മുണ്ടക്കയം കോരുത്തോട് പള്ളിപ്പടി സ്വദേശി പെരുമണ്ണിൽ ടിറ്റു തോമസ് (25) അബുദാബിയിലെ യാസ് ഐലൻഡിൽ വാഹനമിടിച്ച് മരിച്ചു. ഭൂഗർഭ പാതയിൽ ലൈറ്റ് ഫിറ്റ് ചെയ്തുകൊണ്ടിരിക്കവെ നിയന്ത്രണം വിട്ട വാഹനം ഇടിക്കുകയായിരുന്നു.

ടിറ്റു തത്‍വീർ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക എൽഎൽസിയിൽ അസിസ്റ്റന്റ് ടെക്നീഷ്യനായിരുന്നു. തോമസിന്റെയും മേരിയുടെയും മകനാണ്. സഹോദരങ്ങൾ: ടിബിൻ തോമസ്, പരേതയായ ലിറ്റി തോമസ്. സംസ്കാരം പിന്നീട് നാട്ടിൽ

Leave a Reply