
അൽ ഫതഹ് ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ സയ്യിദ് ഇസ്മാഈൽ തങ്ങൾ കുരുവമ്പലം അവാർഡ് ഏറ്റു വാങ്ങി.
ദുബൈ;- കുരുവമ്പലം: ദുബൈ എക്സ്പോ 2020 പെർഫോമൻസ് അവാർഡ് കുരുവമ്പലം സ്വദേശിയും അൽ ഫതഹ് ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനുമായ സയ്യിദ് ഇസ്മാഈൽ തങ്ങൾക്ക് ലഭിച്ചു. ദുബൈ എക്സ്പോ യിലെ പവലിയൻ നിർമാണത്തിലെ മികച്ച സർവീസിനും ഗുഡ് പെർഫോമൻസിനുമുള്ള അഗികരമാണിത്.ദുബൈ എക്സ്പോ 2020ന്റെ ഭാഗമായി യു എ ഇ ആഭ്യന്തരമന്ത്രാലയവും (മിനിസ്റ്ററി ഓഫ് ഇന്റീരിയൽ ) W M C യും സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ അൽ ഫതഹ് ഇന്റർ നാഷണൽ ചെയർമാൻ സയ്യിദ് ഇസ്മാഈൽ തങ്ങൾ അവാർഡ് സ്വീകരിച്ചു . യു എ ഇ ലീഗൽ ആൻഡ് ഇക്കോണമിക് ഡവലപ്മെന്റ് ഡയരക്ടർ ശൈഖ് അബ്ദുൽ അസീസ് അൽ ഖസിമിയാണ് അവാർഡ് നൽകിയത്. H E ലൈല റഹ്ഹാൽ , Dr.അമൽ പുരി (ഇന്ത്യൻ കൗൺസിലർ ജനറൽ )എന്നിവർ ചടങ്ങിൽ മുഖ്യ അതിഥികളായിരുന്നു.