കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന തീവണ്ടിക്കുനേരെ കല്ലെറിഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷറീഫ്(49) നെയാണ് കോഴിക്കോട് ആർ.പി.എഫ്. സംഘം പെരിന്തൽമണ്ണയിൽനിന്ന് പിടികൂടിയത്.
ഈ മാസം 11-നാണ് കേസിനാസ്പദമായ സംഭവം. കല്ലായ് ഭാഗത്തുവെച്ച് ചെന്നൈ മെയിലിനുനേരെ, മദ്യപിച്ചശേഷം കല്ലെറിയുകയായിരുന്നെന്ന് ആർ.പി.എഫ്. ഉദ്യോഗസ്ഥർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആർ.പി.എഫ്. ഇൻസ്പെക്ടർ ഉപേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. അപർണ അനിൽകുമാർ, എ.എസ്.ഐ.മാരായ എം. ശ്രീനാരായണൻ, ഇ.എസ്. അശോകൻ, ഹെഡ് കോൺസ്റ്റബിൾമാരായ സിറാജ്, സജിത്ത്, ദേവദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.