Spread the love

കുറ്റിപ്പുറം ∙ പൊലീസ് ചമഞ്ഞ് യുവാവിനെ മർദിച്ച് പരുക്കേൽപ്പിച്ച ശേഷം മൊബൈൽ ഫോണുകളും എടിഎം കാർഡും കവർന്ന നാലംഗ സംഘത്തിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ വടക്കേക്കാട് സ്വദേശി സുബി(33)നെ ആണ് കുറ്റിപ്പുറം സിഐ ഒ.പത്മരാജന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തിരൂർ പുല്ലൂണി സ്വദേശിയായ അരുൺജിത്തിനെ മർദിച്ച് കവർച്ച നടത്തിയ കേസിലാണ് അറസ്റ്റ്.

ഈമാസം 3ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. സുഹൃത്തിനെ കുറ്റിപ്പുറത്ത് എത്തിച്ച് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് നാലംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. പൊലീസാണെന്നു പറഞ്ഞ് അരുൺ ജിത്തിന്റെ വാഹനം തടഞ്ഞുനിർത്തി വിലകൂടിയ 2 ഫോണുകളും എടിഎം കാർഡും തട്ടിയെടുക്കുകയായിരുന്നു. തിരൂർ ഡിവൈഎസ്പിയുടെ കീഴിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിൽ ഒരാൾ പിടിയിലായത്. കുറ്റിപ്പുറം മുതൽ പൊന്നാനി, എടപ്പാൾ തുടങ്ങിയ സ്ഥലങ്ങളിൽ അൻപതോളം സിസിടിവികൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

Leave a Reply