തിരുവനന്തപുരം∙ ഒന്നരവയസ്സുള്ള കുട്ടിയെ കിണറ്റിലെറിഞ്ഞു കൊന്നു. കാട്ടാക്കട കൊണ്ണിയൂരിലാണ് സംഭവം നടന്നത്. അമ്മയുടെ സഹോദരിയാണ് കുട്ടിയെ കിണറ്റിലിട്ടു കൊലപ്പെടുത്തിയത്. പ്രതിയായ മഞ്ജുവിനെ വിളപ്പില്‍ശാല പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞത്. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണ് മഞ്ജു. കുട്ടിയെ കിണറ്റിലിട്ട വിവരം മഞ്ജു തൊഴിലുറപ്പ് തൊഴിലാളികളെ അറിയിച്ചു. അവരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.