Spread the love
മുംബൈയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ചു

മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ച് അപകടം. ഇടിക്ക് പിന്നാലെ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. 50 പേർക്ക് പരിക്കേറ്റു. ഇവരിൽ 49 പേരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു, ഒരാൾ ഗുരുതരാവസ്ഥയിലാണ്.പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. സിഗ്നലിലെ പിഴവാണ് അപകടകാരണമെന്ന് പ്രാഥമിക വിവരം. ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ നിന്ന് രാജസ്ഥാനിലെ ജോധ്പൂരിലേക്ക് പോകുകയായിരുന്നു ട്രെയിൻ എന്നാണ് റിപ്പോർട്ട്.ഡ്രൈവർ എമർജൻസി ബ്രേക്ക് ചവിട്ടിയെങ്കിലും ഗുഡ്സ് ട്രെയിനിൽ ഇടിക്കുന്നത് ഒഴിവാക്കാനായില്ല.

Leave a Reply