കൊച്ചി: ഓട്ടോറിക്ഷയുടെ മുന്‍ സീറ്റില്‍ ഡ്രൈവര്‍ക്കൊപ്പം ഇരുന്ന് സഞ്ചരിക്കുന്ന യാത്രക്കാരന് അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അര്‍ഹതയുണ്ടാവില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പനി നല്കിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് എ ബദറുദ്ദീന്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കാസര്‍കോട് സ്വദേശി ബൈജുമോന്‍ ഗുഡ്സ് ഓട്ടോയില്‍ നിര്‍മാണ സാമഗ്രികളുമായി പോകുമ്ബോള്‍ ഒപ്പം കയറി സീറ്റ് പങ്കിട്ട് യാത്രചെയ്യുന്നതിനിടെ മംഗലാപുരം സ്വദേശി ഭീമക്ക്അപകടത്തില് പരുക്കേറ്റിരുന്നു. ഭീമക്ക് നഷ്ടപരിഹാരം നല്‍കണമെന്ന മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിലാണ് വിധി വന്നത്.