പാലക്കാട് : പ്രതിയുടെ കയ്യിൽനിന്ന് വിലപിടിപ്പുള്ള പേന പൊലീസ് കൈക്കലാക്കിയെന്ന് വിമർശനം.
സംഭവത്തിൽ തൃത്താല സിഐ വിജയകുമാറിനെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി നോർത്ത് സോൺ ഐജിക്ക് റിപ്പോർട്ട് സമർപ്പിച്ചു. കാപ്പ ചുമത്തി നാടു കടത്തിയ ഫൈസലാണ് പരാതി നൽകിയത്.
കഴിഞ്ഞ ജൂണിലാണ് കാപ്പ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് എസ്എച്ച്ഒ 60,000 രൂപയുടെ പേന കൈക്കലാക്കിയെന്നാണ് പരാതി. കസ്റ്റഡിയിൽ എടുത്തപ്പോൾ അന്വേഷണത്തിന്റെ ഭാഗമായി വാങ്ങിയ പേന ജിഡിയിൽ രേഖപ്പെടുത്തുകയോ തിരിച്ചു നൽകുകയോ ചെയ്തിട്ടില്ല. പിന്നീട് രേഖപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. പേനയിൽ ക്യാമറയുണ്ടെന്ന് തോന്നി പരിശോധിക്കാനാണ് പിടിച്ചെടുത്തതെന്നും പൊലീസ് പറയുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഫൈസലെന്നാണ് റിപ്പോർട്ട്.