ചെർപ്പുളശ്ശേരി മേഖലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിച്ച് മൊത്ത വിൽപ്പന നടത്തുന്ന തൃക്കടീരി കാരാട്ടുകുർശ്ശി പുത്തു കുടി വീട്ടിൽ മുഹമ്മദ് മുസ്തഫയുടെ മകൻ മുഹമ്മദ് ഫൈജാസ് (35) നെ ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് ഇൻസ്പെക്ടർ ശശികുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 30 ചാക്കുകളിലായി വാനിൽ കടത്തുകയായിരുന്ന 22800 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് എസ് ഐ മാരായ പ്രമോദ്, പ്രസാദ് ,എ.എസ്.ഐ സുജയ,സീനിയർ സിവിൽ പോലീസ് ഓഫിസർ ബെന്നി ഫിലിപ്പ്, ഹോം ഗാർഡ് രമേഷ് എന്നിവരങ്ങുന്ന സംഘം പ്രതിയെയും ലഹരി ഉൽപ്പന്നങ്ങൾ സഹിതം മാരുതി ഈകോ വാനും ഇന്നലെ രാത്രി പിടികൂടിയത്. കഴിഞ്ഞ വർഷം ഡിസംബറിലും ഇയാളെ സമാന കേസിൽ ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റു ചെയ്തിരുന്നു.