വടകര∙ കോട്ടക്കടവിൽ പോക്സോ കേസ് പ്രതിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു. കക്കട്ടിയിൽ സജീർ മൻസിലിൽ അബ്ദുൽ റസാഖിന്റെ വീട്ടിലേക്കാണ് ഇന്നലെ പുലർച്ചെ ബോംബ് എറിഞ്ഞത്. ചുമരിലേക്ക് എറിഞ്ഞ ബോംബിൽ നിന്നുള്ള തീ വാതിലിലേക്കു പടർന്നിരുന്നു. ജനൽ ചില്ലുകളും തകർത്തു.
കഴിഞ്ഞ ദിവസം 10 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അബ്ദുൽ റസാഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വടകര പൊലീസ് അന്വേഷണം തുടങ്ങി.