ശാസ്താംകോട്ട : ബേക്കറി ജീവനക്കാരിയെ ആക്രമിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടർ പൊലീസിന്റെ പിടിയിലായി. കുണ്ടറ പേരയം കുമ്പളം പള്ളിക്കു സമീപം വൃന്ദാവനം അരുൺകുമാർ (30) ആണു പിടിയിലായത്. ഭരണിക്കാവിൽ നടത്തുന്ന ബേക്കറിയിൽ കഴിഞ്ഞ ദിവസം വൈകിട്ട് 6.30നാണു സംഭവം. ബേക്കറി ജീവനക്കാരിയായ ശാസ്താംകോട്ട മനക്കര രാധിക ഭവനം രാധികയെ (37) മർദിച്ച ശേഷം കയ്യിൽ കരുതിയ കത്രിക കൊണ്ട് മുഖത്തു കുത്തുകയായിരുന്നു. രാധികയും അരുൺ കുമാറും പരിചയക്കാരാണെന്നും കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തെന്നും പൊലീസ് പറഞ്ഞു.