കോട്ടക്കൽ: നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി. യാത്രക്കാരും വഴിയാത്രക്കാരും അടക്കം പത്തോളം പേർക്ക് പരിക്ക്. ഇന്ന് രാവിലെ 11 മണിയോടെ കോട്ടക്കൽ ബസ്റ്റാന്റിന് സമീപമാണ് അപകടം ഉണ്ടായത്. മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.