എവറസ്റ്റ് കൊടുമുടിക്ക് സമീപം ആറ് പേരുമായി സ്വകാര്യ ഹെലികോപ്റ്റർ കാണാതായതായി നേപ്പാൾ വ്യോമയാന അധികൃതർ അറിയിച്ചു.മനാംഗ് എയർ ചോപ്പർ 9N-AMV ഹെലികോപ്ടറാണ് കാണാതായത്.
സുർകെ വിമാനത്താവളത്തിൽ നിന്ന് രാവിലെ 10:04 ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ടു.എന്നാൽ, 10:13 ന് 12,000 അടി ഉയരത്തിൽ വച്ച് ഹെലികോപ്ടറിന്റെ ബന്ധം നഷ്ടപ്പെട്ടതായി ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ട് (ടിഐഎ) മാനേജർ ഗ്യാനേന്ദ്ര ഭുൽ പറഞ്ഞു.
ഹെലികോപ്റ്ററിലുണ്ടായിരുന്ന യാത്രക്കാർ അഞ്ച് മെക്‌സിക്കൻ പൗരന്മാരാണെന്നും ഇവരുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും പൈലറ്റ് സീനിയർ ക്യാപ്റ്റൻ ചേത് ബി ഗുരുങ്ങുമാണ്
ഏറെ നേരമായി ഹെലികോപ്റ്റർ സമ്പർക്കം പുലർത്തിയിട്ടില്ലെന്ന് ടിഐഎ വക്താവ് ടെക്‌നാഥ് സിതൗള മൈ പറഞ്ഞു.ലംജുറ ചുരത്തിൽ എത്തിയപ്പോൾ ഹെലികോപ്റ്ററിൽ നിന്ന് ‘ഹലോ’ സന്ദേശം മാത്രമേ ലഭിച്ചുള്ളൂ. പിന്നീട് വിവരമൊന്നുമില്ല.
തിരച്ചിൽ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.