തമിഴകം മാത്രമല്ല ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. കങ്കുവ പല കാരങ്ങളാല്‍ വൈകിയെങ്കിലും ഒടുവില്‍ എത്താൻ പോകുകയാണ്. പ്രേക്ഷകരെ ആവേശത്തിരയിലേറ്റുന്ന രംഗങ്ങള്‍ സൂര്യയുടെ ചിത്രത്തിലുണ്ടാകും എന്നാണ് പ്രതീക്ഷ. നവംബര്‍ 14ന് എത്തുന്ന സൂര്യ ചിത്രം കങ്കുവയുടെ പ്രീ സെയില്‍ കളക്ഷൻ കണക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്
സൂര്യയുടെ കങ്കുവയുടെ വിദേശ്വത്തെ അഡ്വാൻസ് കളക്ഷൻ കണക്കുകളാണ് നിലവില്‍ ലഭ്യമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിദേശത്ത് കങ്കുവ 1.09 കോടിയുടെ കളക്ഷൻ അഡ്വാൻസായി നേടിയിരിക്കുകയാണ്. ചെറിയ തുകയാണെങ്കിലും കങ്കുവയുടെ ബുക്കിംഗ് തുടങ്ങിയിട്ട് അധികമായില്ല എന്നതിനാല്‍ പ്രതീക്ഷ പകരുന്നതാണ്. ഓപ്പണിംഗില്‍ 100 കോടി നേടുമെന്നാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നതും.സംവിധായകൻ സിരുത്തൈ ശിവയുടെ കങ്കുവ സിനിമയിലെ ഗാനം നേരത്തെ പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയതും ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കങ്കുവ രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മാതാവ് സൂചിപ്പിച്ചു. കങ്കുവ 2 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്