
ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‍സ് വിമാനം കറാച്ചിയില്‍ അടിയന്തരമായി നിലത്തിറക്കി. 100 യാത്രക്കാരും ജീവനക്കാരുമുണ്ടായിരുന്ന വിമാനം ‘സാങ്കേതിക തകരാര്‍’ മൂലം വഴി തിരിച്ചുവിടുകയായിരുന്നുവെന്നാണ് വിമാനക്കമ്പനി പറയുന്നത്. വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡില്‍ പുകയുടെ ലക്ഷണങ്ങള്‍ കണ്ടതാണ് വിമാനം വഴി തിരിച്ചുവിടാനും അടിയന്തരമായി നിലത്തിറക്കാനുമുള്ള കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്‍ച പുലര്‍ച്ചെ 3.50നാണ് വിമാനം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. രാവിലെ 5.30ന് കറാച്ചിയില്‍ ലാന്റ് ചെയ്യുകയായിരുന്നു. വിമാനം വഴിതിരിച്ചുവിട്ടതിനെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവും ലഭിച്ചില്ലെന്ന് യാത്രക്കാരില്‍ ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ പരാതിപ്പെട്ടു.