Spread the love
വടക്കാഞ്ചേരിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു

വടക്കാഞ്ചേരി ആനപ്പറമ്പ് സ്കൂളിൽ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്കാണ് കടിയേറ്റത്. കുമരനെല്ലൂർ സ്വദേശി അദേശിനാണ് (10) പാമ്പ് കടിയേറ്റത്. അണലിയുടെ കുഞ്ഞാണ് കടിച്ചതെന്നാണ് വിവരം. കുട്ടിയെ തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സ്കൂൾ ബസിൽ നിന്ന് താഴെ ഇറങ്ങിയപ്പോൾ ആണ് കടിയേറ്റതെന്നാണ് വിവരം. പാമ്പിനെ സ്ഥലത്തുണ്ടായിരുന്നവർ അടിച്ചുകൊന്നു. ഇവിടെ പാറക്കെട്ടുകളുടെ ഇടയിൽ നിന്ന് പാമ്പ് പുറത്തിറങ്ങിയതാവുമെന്നാണ് കരുതുന്നത്.

Leave a Reply