ഇടുക്കി ആനച്ചാല്‍ ആമക്കണ്ടത്ത് ആറുവയസ്സുകാരനെ ചുറ്റികക്ക് അടിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ കൈയ്യില്‍ വിഷക്കുപ്പിയും. അക്രമം പൊലീസില്‍ പറഞ്ഞാല്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി മരിച്ച കുട്ടിയുടെ സഹോദരിയെ ഉദ്ധരിച്ച് വാര്‍ഡ് മെമ്പര്‍ കെ ആര്‍ ജയന്‍ അറിയിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്ന് പ്രതിയെ ഭാര്യ വീട്ടില്‍ നിന്നും ഇറക്കി വിട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ഭാര്യാ സഹോദരിയുടെ മകന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. സഹോദരി ഭര്‍ത്താവ് ഷാന്‍ ആണ് ക്രൂരകൃത്യം ചെയ്തത്.
പെണ്‍കുട്ടി പറയുന്നത് പ്രകാരം അക്രമിയെ ഭാര്യ വീട്ടില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. അതിന്റെ വൈരാര്യം തീര്‍ക്കാനാണ് എത്തിയത്. എല്ലാവരും മരിക്കണം എന്നായിരുന്നു അക്രമി പറഞ്ഞുകൊണ്ടിരുന്നത്. എല്ലാവരേയും പാഠം പഠിപ്പിക്കണമെന്നും അക്രമി പറഞ്ഞു.’ കെ ആര്‍ ജയന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരി അയല്‍പക്കത്തേക്ക് ഓടി രക്ഷപ്പെട്ട് വന്നപ്പോഴാണ് പ്രദേശവാസികള്‍ വിവരം അറിയുന്നത്. അക്രമി ആദ്യം എത്തിയത് ഇളയ സഹോദരി താമസിക്കുന്നു വീട്ടിലേക്കായിരുന്നു. അവിടെ നിന്നും കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം തൊട്ടടുത്തുള്ള സ്വന്തം വീട്ടിലേക്ക് എത്തുകയായിരുന്നു.’ മെമ്പര്‍ വിശദീകരിച്ചു.
ആക്രമണത്തില്‍ പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച കുട്ടിയുടെ അമ്മയുടെ സ്ഥിതി ഗുരുതരമാണെന്നാണ് സൂചന. മുഹമ്മദ് റിയാസിന്റെ മകന്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലാണ്.