കാസർകോട് : സ്കൂളിൽനിന്നു വീട്ടിലേക്കു ബസിൽ മടങ്ങുന്നതിനിടെ വൈദ്യുതി പോസ്റ്റിൽ തലയിടിച്ചു വിദ്യാർഥി മരിച്ചു. മന്നിപ്പാടി ഗണേഷ് നഗർ ഹൗസിങ് കോളനിയിലെ എസ്.മൻവിത് (16) ആണ് മരിച്ചത്. കാസർകോട് – മധൂർ റോഡിൽ ബട്ടംപാറയിലാണ് അപകടം. കാസർകോടുനിന്നു മധൂറിലേക്കു പോകുന്ന സ്വകാര്യ ബസിലെ വിദ്യാർഥിയായിരുന്നു മൻവിത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.